ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശശികുമാരൻ തമ്പി അറസ്റ്റിൽ
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ അറസ്റ്റ് ചെയ്തു. രാവിലെ കണ്ടോൺമെൻറ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് 15 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
എല്ലാ കേസുകളിലും പ്രതിയാണ് ശശികുമാരൻ തമ്പി. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്തതായി സമ്മതിച്ചിട്ടുണ്ടെങ്കിലും ജോലി വാഗ്ദാനം ചെയ്ത് താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് തമ്പി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയെന്നാണ് കേസ്.
ടൈറ്റാനിയം ഓഫീസിൽ ഉദ്യോഗാര്‍ത്ഥികളെയെത്തിച്ച് ഇൻറർവ്യൂവും നടത്തിയിരുന്നു. ശശികുമാരൻ തമ്പിയാണ് ഇൻറർവ്യൂ നടത്തിയത്. ജോലി തട്ടിപ്പ് പുറത്തായതോടെ ഇയാൾ ഒളിവിൽ പോയി. പ്രതിയെ അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും