Begin typing your search...

ടൈറ്റാനിയം ജോലി തട്ടിപ്പ്: കുടുക്കിയതെന്ന് ദിവ്യാ നായർ

ടൈറ്റാനിയം ജോലി തട്ടിപ്പ്: കുടുക്കിയതെന്ന് ദിവ്യാ നായർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തന്നെ ട്രാപ്പ് ചെയ്തതാണെന്ന് ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യ ഇടനിലക്കാരി ദിവ്യാ നായർ. ദിവ്യയുമായി വെഞ്ഞാറമൂട് പൊലീസ് പ്രധാന പ്രതികളായ ശശികുമാരൻ തമ്പിയുടെയും ശ്യാംലാലിൻറെയും വീട്ടിൽ തെളിവെടുപ്പ് നടത്തുന്നതിനിടയിലായിരുന്നു പ്രതികരണം. അതേ സമയം സമീപകാലത്ത് ടൈറ്റാനിയത്തിൽ നടന്ന മുഴുവൻ നിയമനങ്ങളെ കുറിച്ചുമുള്ള റിപ്പോർട്ട് നൽകാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടൈറ്റാനിയം എംഡിക്ക് നിർദേശം നൽകി.

തെളിവെടുപ്പിനിടെയായിരുന്നു ദിവ്യാനായരുടെ പ്രതികരണം. എന്നാൽ ആരാണ് കുടുക്കിയതെന്ന് ദിവ്യ പറയുന്നില്ല. കേസിലെ മറ്റൊരു പ്രതിയായ ശ്യാംലാലിൻറെ പേരൂർക്കടയിലെ വീട്ടിലെത്തിയ പൊലീസിന് ദിവ്യയുമായി അകത്ത് കടക്കാനായില്ല. ശ്യാംലാലിൻറെ അഭിഭാഷകയായ ഭാര്യ വീട്ടിലുണ്ടായില്ല. ടൈറ്റാനിയം ഡിജിഎമ്മായിരുന്ന ശശികുമാരൻ തമ്പിയുടെ അമ്പലമുക്കിലെ വീട്ടിലും പൊലീസെത്തി. ലീഗൽ ഡിജിഎം ആയിരുന്ന ശശികുമാരൻ തമ്പിയും ശ്യാംലാലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ്.

Ammu
Next Story
Share it