Begin typing your search...

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ പിടികൂടി

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ പിടികൂടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി. ആശ്രമക്കൊല്ലി ഐക്കരകുടിയില്‍ എല്‍ദോസിന്റെ പശുക്കിടാവിനെ കടുവ പിടികൂടി. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോൾ കടുവ ചാണകക്കുഴിയിൽ വീഴുകയായിരുന്നു. ഇവിടെ നിന്നും സമീപത്തെ തോട്ടത്തിലേക്ക് കയറിപ്പോയി. കടുവയുടെ കാൽപ്പാടുകൾ പ്രദേശത്ത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

അതേസമയം, വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം കടുപ്പിക്കാർ താമരേശരി രൂപത തീരുമാനിച്ചു. ഇന്ന് കുർബ്ബാനയ്ക്കു ശേഷം ഇടവകകളിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കും. 22നു കലക്ട്രേറ്റിനു മുന്നിൽ ഉപവാസം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിൽ വന്യജീവി ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകൾ സ്ഥലം എംപി കൂടിയായ രാഹുൽഗാന്ധി ഇന്നു സന്ദർശിക്കും. ഭാരത് ജോ‍ഡോ ന്യായ് യാത്ര നിർത്തിവച്ച ശേഷമാണ് രാഹുൽ വയനാട്ടിലേക്ക് തിരിച്ചത്.

WEB DESK
Next Story
Share it