പ്രണയ ദിനം കെഎസ്ആർടിസിയിൽ പ്രത്യേക വാലന്റൈൻ യാത്രകൾ
പ്രണയത്തിൻ്റെ ദിവസമായ ഫെബ്രുവരി 14 നു കെഎസ്ആർടിസി പ്രത്യേക വാലന്റൈൻ യാത്രകൾ ഒരുക്കുകയാണ്!. പ്രണയ ദിനം ചെലവു കുറഞ്ഞ രീതിയിലും ഓർമയിലെ കൗതുകമാക്കിയും ആഘോഷിക്കുവാനാണു പ്രത്യേക പാക്കേജ്ഡ് സർവീസുകൾ നടത്തുന്നത്.
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെ 'റൊമാന്റിക്' ആയ സ്ഥലങ്ങളിലേക്കാണ് വിവിധ ട്രിപ്പുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. യാത്രക്കാർക്കു നേരത്തെ ബുക്കു ചെയ്യുന്നതിനുള്ള സൗകര്യം അതതു ഡിപ്പോകളിൽ ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് ട്രാഫിക് ഓഫിസർ ജേക്കബ് സാം ലോപ്പസ് പറഞ്ഞു.
പാക്കേജുകൾ
▫️ കൂത്താട്ടുകുളം–മൺറോ തുരുത്ത്
▫️ നെയ്യാറ്റിൻകര– കുമരകം
▫️സിറ്റി ടൂർ തിരുവനന്തപുരം
▫️കിളിമാനൂർ–ഗവി
▫️മാവേലിക്കര–ഗവി
▫️ആലപ്പുഴ–ഗവി
▫️ കോഴിക്കോട്– നെല്ലിയാമ്പതി
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ടിൽ ആലപ്പുഴയിൽ നിന്നും കയറി പുന്നമട - വേമ്പനാട് കായൽ - മുഹമ്മ - പാതിരാമണൽ - കുമരകം - ആർ ബ്ലോക്ക് -മാർത്താണ്ഡം - ചിത്തിര - സി ബ്ലോക്ക് - കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയിൽ തന്നെ എത്തിച്ചേരുന്ന കായൽ യാത്രയും ക്രമീകരിച്ചിട്ടുണ്ട്.