Begin typing your search...

ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ഡ്രൈവര്‍ അറസ്റ്റില്‍

ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ഡ്രൈവര്‍ അറസ്റ്റില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അട്ടക്കുളങ്ങരയില്‍ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്ക് ജിജാസിന്റെ ഓട്ടോയിലാണ് പരാതിക്കാരി യാത്ര ചെയ്തത്. എന്നാല്‍, ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തിയ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

അതിക്രമത്തിനിരയായ യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്ന് വിവരങ്ങള്‍ ലഭിച്ച പോലീസ് പിന്നീട് പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഓട്ടോഡ്രൈവറായ ജിജാസ് അറസ്റ്റിലായത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയി.

WEB DESK
Next Story
Share it