Begin typing your search...

"തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നു"; പരാതിയുമായി തോമസ് കെ തോമസ് എംഎൽഎ

തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നു; പരാതിയുമായി തോമസ് കെ തോമസ് എംഎൽഎ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നുവെന്ന പരാതിയുമായി എൻ സി പി നേതാവും കുട്ടനാട് എം എൽ എയുമായ തോമസ് കെ തോമസ്. വധശ്രമത്തിന് ഡി ജി പിക്ക് പരാതി നൽകി. എൻ സി പി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് തോമസ് കെ തോമസിന്റെ പരാതിയിലുള്ളത്. തന്റെ മുൻ ഡ്രൈവറായ തോമസ് കുരുവിളയെ സ്വാധീനിച്ച് വാഹനം അപകടത്തിൽപെടുത്താനാണ് ശ്രമിച്ചതെന്നും പരാതിയിലുണ്ട്. പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് എംഎൽഎയുടെ ആരോപണം. എന്നാൽ വധശ്രമമെന്നത് തെറ്റായ ആരോപണം മാത്രമെന്നാണ് എൻ സി പിയിലെ തോമസ് കെ തോമസിന്റെ എതിർപക്ഷം പ്രതികരിക്കുന്നത്.

WEB DESK
Next Story
Share it