Begin typing your search...

'ഇടത് സംഘടനകളിൽ നിന്ന് ഭീഷണിയുണ്ട്' ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങൾ ഹൈക്കോടതയിൽ, പൊലീസ് സുരക്ഷ വേണമെന്ന് ആവശ്യം

ഇടത് സംഘടനകളിൽ നിന്ന് ഭീഷണിയുണ്ട് ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങൾ ഹൈക്കോടതയിൽ, പൊലീസ് സുരക്ഷ വേണമെന്ന് ആവശ്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്ത 7 അംഗങ്ങൾ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. സിപിഐഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടെന്നും ചുമതല നിർവഹിക്കാൻ പൊലീസ് സുരക്ഷ വേണെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. വെള്ളിയാഴ്ച സെനറ്റ് യോഗം ചേരാനിരിക്കെയാണ് സെനറ്റ് അംഗങ്ങളായ അഡ്വ. കെവി മ‌ഞ്ജു, പി.എസ് ഗോപകുമാർ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.

ഭരണപരമായ ചുമതല നിർവഹിക്കാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടും പൊലീസ് നിഷ്ക്രിയരാണെന്നും ഹർജിയിൽ ആരോപിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവർണർ നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്കെതിരായുണ്ടായ പ്രതിഷേധവും ഹർജിക്കാർ ചൂണ്ടികാട്ടിയിട്ടുണ്ട്. ഹർജിയിൽ പൊലീസ് നിലപാട് തേടിയ കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.

WEB DESK
Next Story
Share it