Begin typing your search...

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതീക്ഷിച്ചത് ഇരട്ട ജീവപര്യന്തം, വിധിയിൽ തൃപ്തയല്ല, അപ്പീൽ പോകുമെന്ന് ഹരിത

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതീക്ഷിച്ചത് ഇരട്ട ജീവപര്യന്തം, വിധിയിൽ തൃപ്തയല്ല, അപ്പീൽ പോകുമെന്ന് ഹരിത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് കൊണ്ടുള്ള കോടതി വിധിയിൽ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. 'ഇവർ ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവർക്ക് ലഭിച്ച ശിക്ഷയിൽ ഞാൻ തൃപ്തയല്ല. വധശിക്ഷ തന്നെ വേണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകും.'- ഹരിത മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു വിധിച്ചത്. ഇരുവർക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധിക്ക് പിന്നാലെയാണ് ഹരിതയുടെ പ്രതികരണം.

'പ്രതികൾക്ക് ഇരട്ടജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നത്. അതൊന്നുമല്ല അവർക്ക് കൊടുത്തത്. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് വധശിക്ഷയായിരുന്നു. ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരാ. വിചാരണ ഘട്ടത്തിൽ എന്നെയും കൊല്ലുമെന്ന തരത്തിൽ ഭീഷണികളൊക്കെ ഉണ്ടായിരുന്നു. പരിസരത്തുള്ള ആളുകളാണ് ഭീഷണിപ്പെടുത്തിയത്. സർക്കാരിൽ പ്രതീക്ഷയുണ്ട്. സർക്കാരുമായി സംസാരിച്ച് അപ്പീലുമായി മുന്നോട്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷ'- ഹരിത പറഞ്ഞു.

WEB DESK
Next Story
Share it