Begin typing your search...

സ്വര്‍ണവള മോഷണം: ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

സ്വര്‍ണവള മോഷണം: ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സന്നിധാനത്ത് ഭക്തന്‍ സമര്‍പ്പിച്ച സ്വര്‍ണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍. ഭണ്ഡാരം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന, വാസുദേവപുരം ക്ഷേത്രത്തിലെ തളി ജീവനക്കാരന്‍ റെജികുമാറാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. വെള്ളിയാഴ്ചയാണ് 10.95 ഗ്രാംവരുന്ന സ്വര്‍ണവള സോപാനത്തിലെ ഭണ്ഡാരത്തില്‍ ഒരു ഭക്തന്‍ സമര്‍പ്പിച്ചത്. എന്നാല്‍, കണക്കെടുത്തപ്പോള്‍ ഈ വള എത്തിയിട്ടില്ലെന്ന് മനസ്സിലായി.

തുടര്‍ന്ന് വിജിലന്‍സ് എസ്.ഐ ബിജുവിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. കണ്‍വെയര്‍ബെല്‍റ്റ് വഴി സോപാനത്തുനിന്ന് താഴത്തെ ഭണ്ഡാരത്തിലേക്ക് വന്ന വള റെജികുമാര്‍ മാലിന്യത്തിലേക്ക് തട്ടിയിടുന്നതും പിന്നീട് എടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി. വിജിലന്‍സ് സംഘം ഇയാളുടെ മുറി പരിശോധിച്ചു. തലയണയ്ക്ക് അടിയില്‍നിന്ന് വള കണ്ടെത്തി. കേസെടുത്ത് പമ്പാ പോലീസിന് കൈമാറി.

ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്.. ശബരിമല എക്സിക്യുട്ടീവ് ഒാഫീസറുടെ പരാതിയിലാണ് കേസെടുത്തത്.

WEB DESK
Next Story
Share it