Begin typing your search...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ദിവസേന അണക്കെട്ടില്‍ പരിശോധന നടത്താൻ ജീപ്പും ബോട്ടുമില്ലാതെ വിഷമിക്കുകയാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍.

പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന ജലസേചന വകുപ്പ് മന്ത്രിയുടെ രണ്ടു വര്‍ഷം മുൻപത്തെ പ്രഖ്യാപനം പാഴ്വാക്കായി. ഉണ്ടായിരുന്ന ജീപ്പുകളിലൊന്ന് മാസങ്ങള്‍ക്കു മുൻപേ കണ്ടം ചെയ്തു. ജലനിരപ്പ് 136 അടി കടന്നുവെങ്കിലും പരിശോധിക്കാനാകാതെ ബുദ്ധിമുട്ടിലാണ് കേരളം

2021 ഒക്ടോബര്‍ 31 നാണ് മന്ത്രി റോഷി അഗസ്റ്റിൻ പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം തുറന്നു വിട്ടപ്പോഴായിരുന്നു ഇത്. രണ്ടു വര്‍ഷം കഴിയുമ്ബോള്‍ ബോട്ട് കിട്ടിയില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന ജീപ്പ് പോലും കണ്ടം ചെയ്തു.

ജലനിരപ്പ് 136 അടി കഴിഞ്ഞതോടെ ഓരോ മണിക്കൂറും വിവരം ജില്ല ഭരണകൂടത്തെ അറിയിക്കണം. ഇതിനായി രണ്ടു ജീവനക്കാരെ നിയോഗിച്ചു. ഇവര്‍ക്ക് ഓരോ ദിവസവും അണക്കെട്ടിലേക്ക് പോകാൻ ഏക ആശ്രയം ജലസേചന വകുപ്പിൻറെ ഈ ജീപ്പ് മാത്രമാണ്. ബൃഹത്തായ കട്ടപ്പന സബ് ഡിവിഷനിലെ മറ്റു ജോലികള്‍ക്കിടെ സമയം കണ്ടെത്തി വേണം ജീപ്പെത്തിക്കാൻ.

മുമ്പുണ്ടായിരുന്ന ഒരു ജീപ്പ് പതിനഞ്ച് വ‍ര്‍ഷം കഴിഞ്ഞതിനാല്‍ കണ്ടം ചെയ്തിട്ട് മാസങ്ങളായി. അവശേഷിക്കുന്ന ഈ ജീപ്പിന്റെ ആയുസ്സ് ജനുവരിയോടെ അവസാനിക്കും. ഇതോടെ ജലസേചന വകുപ്പിന് ഇടുക്കിയിലുള്ള ഏക വാഹനവും ഇല്ലാതാകും. കണ്ടം ചെയ്ത ജീപ്പിനു പകരം വാടകക്ക് വാഹനം എടുക്കാനുള്ള നടപടികളും വിജയിച്ചില്ല.

തേക്കടിയില്‍ നിന്നും ബോട്ടു മാര്‍ഗ്ഗം അണക്കെട്ടിലെത്താൻ വര്‍ഷങ്ങള്‍ക്കു മുമ്ബ് ഒരു സ്പീഡ് ബോട്ട് വാങ്ങിയിരുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ഇത് ഉപയോഗിക്കാൻ കഴിയാതെയായി. വെള്ളത്തില്‍ കിടന്നു നശിക്കുകയാണിപ്പോള്‍.

WEB DESK
Next Story
Share it