Begin typing your search...

അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റി

അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റി. കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള ഹർജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റിയത്. നിലവിൽ മഅദനിക്ക് ബെം​ഗളൂരുവിൽ മാത്രമാണ് താമസിക്കാൻ അനുമതിയുള്ളത്.

മഅദനിക്ക് കോടതി നാട്ടിലേക്ക് മടങ്ങാൻ നൽകിയ അനുമതി നടപ്പാക്കാതെയിരിക്കാൻ വിചിത്രമായ നടപടികളാണ് കർണാടക സർക്കാർ നടത്തിയതെന്ന് കപിൽ സിബൽ സുപ്രീംകോടതിയിൽ വ്യക്തമാക്കി. മൂന്നുമാസത്തേക്ക് നാട്ടിലേക്ക് പോകാനായിരുന്നു മഅദനിക്ക് അനുവാദം കിട്ടിയിരുന്നത്. എന്നാൽ ഇക്കാര്യം പൂർണ്ണമായും നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി യാത്ര മുടക്കാനായിരുന്നു കർണ്ണാടക സർക്കാർ തുടക്കം മുതൽ സ്വീകരിച്ച നിലപാടെന്ന് മഅദിനയുടെ അഭിഭാഷകനായ കപിൽ സിബൽ കോടതിയിൽ അറിയിച്ചു. വിചിത്രമായ പല കാരണങ്ങൾ കൊണ്ടും ഇക്കാര്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും കപിൽ സിബൽ വ്യക്തമാക്കി.

WEB DESK
Next Story
Share it