Begin typing your search...

'നികുതി അടയ്ക്കുന്ന എല്ലാവരുടെയും അവകാശം'; ഹേമ കമ്മീഷന്‍ ഉത്തരവിൽ ഡബ്ല്യുസിസി

നികുതി അടയ്ക്കുന്ന എല്ലാവരുടെയും അവകാശം; ഹേമ കമ്മീഷന്‍ ഉത്തരവിൽ ഡബ്ല്യുസിസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്ന് മുതല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്.

ആർ ടി ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും മറച്ച് വെയ്ക്കരുതെന്നാണ് വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവിട്ടിരിക്കുന്നത്. നൽകാനാവാത്ത വിവരങ്ങൾ സെക്ഷൻ 10 A പ്രകാരം വേർതിരിച്ച് ബാക്കി മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് നിർദേശം. ജൂലൈ 25 നകം റിപോർട്ട് അപേക്ഷകർക്ക് നൽകണമെന്ന സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it