Begin typing your search...

ഭരണഭാഷ പൂര്‍ണമായും മലയാളം; സര്‍ക്കുലർ

ഭരണഭാഷ പൂര്‍ണമായും മലയാളം; സര്‍ക്കുലർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭരണഭാഷ പൂര്‍ണമായും മലയാളമാക്കാനുള്ള ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നു ഭരണപരിഷ്കാരവകുപ്പ് (ഔദ്യോഗികഭാഷ) സര്‍ക്കുലർ. ഓഫീസുകളിലെ എല്ലാബോര്‍ഡുകളും മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിർദേശിച്ചു.


ബോര്‍ഡുകളുടെ ആദ്യ നേര്‍പകുതി മലയാളത്തിലും ബാക്കിഭാഗം ഇംഗ്ലീഷിലും ഒരേവലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുൻവശത്ത് മലയാളത്തിലും പിൻവശത്ത് ഇംഗ്ലീഷിലും ഒരേവലുപ്പത്തില്‍ എഴുതണം.


ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയുമടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തില്‍കൂടി തയ്യാറാക്കണം. ഹാജര്‍പുസ്തകം, സ്യൂട്ട് രജിസ്റ്റര്‍ തുടങ്ങി ഓഫീസുകളിലെ എല്ലാ രജിസ്റ്ററുകളും മലയാളത്തില്‍ തയ്യാറാക്കണം. ഫയലുകള്‍ പൂര്‍ണമായും മലയാളത്തില്‍ കൈകാര്യംചെയ്യണം.


ഭരണഭാഷാ ഉപയോഗം സംബന്ധിച്ച്‌ സര്‍ക്കാരിന്റെ മുൻ ഉത്തരവുകളിലെ ഏഴു സാഹചര്യങ്ങളിലും ന്യൂനപക്ഷഭാഷകളായ തമിഴ്, കന്നഡ എന്നിവ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലുമൊഴികെ ഫയല്‍നടപടി പൂര്‍ണമായും മലയാളത്തിലായിരിക്കണം. ഇംഗ്ലീഷ്/ന്യൂനപക്ഷഭാഷയില്‍ കത്തുകള്‍ തയാറാക്കുമ്ബോള്‍ കുറിപ്പുഫയല്‍ മലയാളത്തിലായിരിക്കണം.


മലയാളദിനപത്രങ്ങള്‍ക്കുള്ള പരസ്യങ്ങള്‍, ടെൻഡര്‍ ഫോറങ്ങള്‍ എന്നിവ പൂര്‍ണമായും മലയാളത്തില്‍ നല്‍കണം.

WEB DESK
Next Story
Share it