Begin typing your search...

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കും; ഹൈക്കോടതി

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കും;  ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയ നരഹത്യക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി നരഹത്യക്കുറ്റം ഒഴിവാക്കിയ ​വിചാരണകോടതി നടപടി റദ്ദാക്കുകയും ചെയ്തു. കേസിൽ നേരത്തെ വിധി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാമിനും വഫക്കുമെതി​രെ 304ാം വകുപ്പ് പ്രകാരം ചുമത്തിയ നരഹത്യക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു നേരത്തെ സെഷൻസ് കോടതിയുടെ വിധി. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി പരിഗണിച്ച കോടതി പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കുകയായിരുന്നു. ഇതോടെ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാമായിരുന്ന കുറ്റത്തിൽ പ്രതികൾ മോചിതരായിരുന്നു.

മജിസ്‌ട്രേറ്റ് കോടതി വിചാരണ ചെയ്യേണ്ട 304 (എ) വകുപ്പ് മനഃപൂർവമല്ലാത്ത മരണം സംഭവിപ്പിക്കൽ പ്രതികൾക്കെതിരെ ചുമത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. പ്രതികള്‍ തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185 പ്രകാരം മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം നിലനില്‍ക്കണമെങ്കില്‍ 100 മി.ലിറ്റർ രക്തത്തില്‍ 30 മി.ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13ാം രേഖയായ കെമിക്കല്‍ അനലിസിസ് റിപ്പോര്‍ട്ടില്‍ പ്രതിയുടെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു.

അപകടം നടന്ന ഉടനെ രക്തസാമ്പിള്‍ എടുക്കുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ വൈകിപ്പിച്ചെന്നും ഡോക്ടറായ പ്രതി ബോധപൂര്‍വം തെളിവ് നശിപ്പിക്കാനാണിത് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കോടതി അംഗീകരിച്ചിരുന്നില്ല.

Ammu
Next Story
Share it