Begin typing your search...

വയനാട് പുനരധിവാസം; ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു

വയനാട് പുനരധിവാസം; ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുണ്ടക്കൈചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്.

ഒന്നാം ഘട്ട പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 388 കുടുംബങ്ങളുടെ കരട് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. കരട് ലിസ്റ്റ് കളക്ടറേറ്റ്, മാനന്തവാടി ആർ.ഡി.ഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും എൽ.എസ്.ജി.ഡിയുടെ lsgkerala.gov.in ജില്ലാ ഭരണ കൂടത്തിന്റെ wayanad.gov.in വെബ് സൈറ്റിലും പരിശോധനയ്ക്കി ലഭിക്കും.

പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കാൽ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. അപകട മേഖലയിലെ വാസ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളിൽ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും.

WEB DESK
Next Story
Share it