Begin typing your search...

വിഴിഞ്ഞത്ത് എത്തിയ കപ്പലിൽ നിന്ന് ക്രെയിൻ ഇറക്കാൻ കഴിഞ്ഞില്ല; ചൈനീസ് പൗരന്മാർക്ക് കപ്പലിൽ നിന്ന് ബർത്തിലിറങ്ങാൻ അനുമതി നൽകാതെ കേന്ദ്രം

വിഴിഞ്ഞത്ത് എത്തിയ കപ്പലിൽ നിന്ന് ക്രെയിൻ ഇറക്കാൻ കഴിഞ്ഞില്ല; ചൈനീസ് പൗരന്മാർക്ക് കപ്പലിൽ നിന്ന് ബർത്തിലിറങ്ങാൻ അനുമതി നൽകാതെ കേന്ദ്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആഘോഷപൂർവം സ്വീകരണം നൽകിയെങ്കിലും വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിലെ ക്രെയിനുകൾ ഇറക്കുന്നതിൽ അനിശ്ചിതത്വം. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാർക്ക് ബർത്തിലേക്ക് ഇറങ്ങാനുള്ള അനുമതി ഇനിയും കിട്ടാത്തതാണ് കാരണം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ അനൂകൂല നിലപാട് ലഭിച്ചിട്ടില്ല. പ്രശ്‌നം പരിഹരിക്കാൻ തീവ്രശ്രമം തുടരുകയാണ്.

വിഴിഞ്ഞത്ത് എത്തിയ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വിപുലമായ പരിപാടികൾ നടത്തിയിരുന്നു. എന്നാൽ കടൽ ശാന്തമായിട്ടും ഈ കപ്പലിൽ നിന്നുള്ള ക്രെയിനുകൾ ഇറക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കപ്പലിൽ കൊണ്ടുവന്ന ഈ ക്രെയിനുകൾ സ്ഥാപിക്കുന്നത്. ചൈനീസ് പൗരന്മാർക്ക് ഇറങ്ങാൻ അനുമതി ലഭിക്കാത്തതാണ് ഇത് സ്ഥാപിക്കാൻ വൈകുന്നതിന് കാരണം.

സംസ്ഥാന സർക്കാർ കത്തെഴുതിയെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല. പശ്‌നം പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. കേന്ദ്ര സർക്കാരുമായി നിരന്തരം സംസ്ഥാന സർക്കാർ ബന്ധപ്പെടുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ പരിഹാരമാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സർക്കാരിനുള്ളത്.

WEB DESK
Next Story
Share it