Begin typing your search...

വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നടപടി; കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നടപടി; കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂ നാഥ് ആവശ്യപ്പെട്ടു.

തിരുവമ്പാടി സ്വദേശി യു.സി. അജ്മൽ ഉള്ളാട്ടിൽ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെ എസ് ഇ ബി വിഛേദിച്ചത്. ഇതിനെതിരെ സെക്ഷൻ ഓഫീസിൽ പ്രതിഷേധിക്കാനെത്തിയ യുവാവിന്റെ പ്രായമായ പിതാവ് ഹൃദ്രോഗ ബാധിതനായി ആശുപത്രിയിലാണ്. കെഎസ്ഇ ബി സി എം ഡിയുടെ നിർദ്ദേശ പ്രകാരമാണ് കണക്ഷൻ വിഛേദിച്ചതെന്നാണ് വാർത്തകൾ. അജ്മലിന്റെ വീട്ടിലുള്ള ബിൽ ഓൺലൈനായി അടച്ചങ്കിലും കണക്ഷൻ വിഛേദിച്ചെന്നാണ് പരാതി. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

WEB DESK
Next Story
Share it