Begin typing your search...

തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലെറ്റുകൾ ഏറ്റതിന്റെ പാടുകൾ; റിപ്പോർട്ട് ഒരു മാസത്തിനകം  

തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലെറ്റുകൾ ഏറ്റതിന്റെ പാടുകൾ; റിപ്പോർട്ട് ഒരു മാസത്തിനകം  
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാനന്തവാടിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലറ്റുകൾകൊണ്ട പാടുകളുണ്ടെന്ന് വനംവകുപ്പ്. കൃഷിയിടത്തിലോ ജനവാസമേഖലയിലോ എത്തിയപ്പോൾ കൊണ്ടതാകാമെന്നാണ് നിഗമനം.

കാട്ടിലേക്ക് പോകാൻ മടിയായിരുന്ന ഈ ആനയുടെ വിഹാരകേന്ദ്രം കർണാടകയിലെ ഹാസനിലെ കാപ്പിത്തോട്ടങ്ങളായിരുന്നു. തോട്ടങ്ങളിൽ കറങ്ങിനടക്കുമ്പോൾ ആനയെ ഓടിക്കാനായി അവിടെയുള്ളവർ എയർഗണ്ണോ മറ്റോ ഉപയോഗിച്ച് വെടിവെച്ചപ്പോഴാകും പെല്ലെറ്റ് ഏറ്റത് എന്നാണ് അനുമാനം.

ആന ചെരിഞ്ഞ സംഭവത്തിൽ വനംവകുപ്പിന്റെ വിദഗ്ധസമിതി ഒരുമാസത്തിനകം റിപ്പോർട്ട് നൽകും. ഈസ്റ്റേൺ സർക്കിളിലെ പ്രിൻസിപ്പൾ സി.സി.എഫ്.ഒ. വിജയാനന്ദനാണ് വിദഗ്ധ സമിതിയുടെ തലവൻ. സമിതിയിലെ മറ്റ് അംഗങ്ങൾ ആരൊക്കെയാണ് എന്ന വിവരം ലഭ്യമായിട്ടില്ല.

തണ്ണീർക്കൊമ്പൻ കേരളാ അതിർത്തി കടന്നപ്പോൾ വിവരം കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ ട്രാക്ക് ചെയ്യണമെങ്കിൽ പാസ്വേർഡ് വേണം. ഇത് കേരളാ വനംവകുപ്പിന് കർണാടക കൈമാറിയിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. അഞ്ച് മണിക്കൂറെടുത്താണ് ആനയുടെ റേഡിയോ കോളർ സിഗ്‌നൽ വിവരങ്ങൾ ലഭ്യമായത്.

ആനയെ ദിവസങ്ങൾക്ക് മുമ്പ് തിരുനെല്ലി ഭാഗത്ത് കണ്ടതായും വിവരമുണ്ട്. അങ്ങനെയാണെങ്കിൽ റേഡിയോ കോളർ സിഗ്‌നൽ ഇല്ലാതെ തന്നെ വാച്ചർമാർ മുഖേനെ വനംവകുപ്പ് ആനയെ കുറിച്ച് അറിയേണ്ടതാണ്. ഇത്തരത്തിൽ നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ ആനയെ തിരികെ കാട്ടിലേക്ക് അയക്കാൻ കഴിയുമായിരുന്നു.

WEB DESK
Next Story
Share it