Begin typing your search...

മിച്ചഭൂമി കേസ്; പി വി അൻവറിന് തിരിച്ചടി, 6 ഏക്കർ ഭൂമി കണ്ടുകെട്ടണമെന്ന് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്

മിച്ചഭൂമി കേസ്; പി വി അൻവറിന് തിരിച്ചടി, 6 ഏക്കർ ഭൂമി കണ്ടുകെട്ടണമെന്ന് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മിച്ചഭൂമി കേസിൽ എംഎൽഎ പി വി അൻവറിന് തിരിച്ചടി. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാനാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് നിർദേശിച്ചിരിക്കുന്നത്.

മിച്ചഭൂമി കേസിൽ ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ പി വി അൻവർ എംഎൽഎ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. അൻവറും ഭാര്യയും ചേർന്ന് പീവിയാർ എൻറർടെയ്ൻമെൻറ് എന്ന പേരിൽ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്‌കരണ നിയമം മറികടക്കാൻ വേണ്ടിയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അൻവറിൻറെ പക്കൽ 15 ഏക്കറോളം മിച്ചഭൂമി ഉണ്ടെന്നും ഈ ഭൂമി സർക്കാരിന് വിട്ട് നൽകാൻ നിർദ്ദേശം നൽകാവുന്നതാണെന്നും ഓതറൈസഡ് ഓഫീസർ താലൂക്ക് ലാൻഡ് ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. ഭൂപരിഷ്‌കരണ നിയമം മറികടക്കാനായി പങ്കാളിത്ത നിയമവും സ്റ്റാംപ് നിയമവും അൻവറും കുടുംബവും ലംഘിച്ചുവെന്നതാണ് റിപ്പോർട്ടിലെ പ്രധാന ഉളളടക്കം.

WEB DESK
Next Story
Share it