Begin typing your search...

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജുവിന്റെ കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റും

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജുവിന്റെ കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്വിമ്മിംഗ് പൂൾ ഒരുക്കിയ കാറും തൽക്കാലത്തേക്ക് യൂട്യൂബർ സഞ്ജുവിന് നഷ്ടമാകും. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും കേസ് കോടതിക്ക് കൈമാറുമെന്നും ആർടിഒ അറിയിച്ചു. ഉച്ചക്ക് കേസ് സംബന്ധിച്ച റിപ്പോർട്ടും മഹസ്സറും ആലപ്പുഴ മജിസ്ട്രേറ്റ് കോടതിക്ക് എൻഫോഴ്‌സ്‌മെൻറ് ആർടിഒ കൈമാറും. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി.

നിലവിൽ ആർടിഒയുടെ കസ്റ്റഡിയിലുള്ള കാർ മന്നഞ്ചേരി പൊലീസിനാണ് കൈമാറുന്നത്. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയുമായി ബന്ധപ്പെട്ട് സഞ്ജുവിനും കൂട്ടുകാർക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിൻറെ ഭാഗമായാണ് കേസ് കോടതിക്ക് കൈമാറുന്നത്. ഇതിന് മുന്നോടിയായാണ് കാർ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകുന്നത്.

WEB DESK
Next Story
Share it