Begin typing your search...
'സ്വർണക്കപ്പ് നമ്മളെടുത്തൂട്ടാ ഗഡിയെ....' ; 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പ് നേടി തൃശൂർ , പാലക്കാട് രണ്ടാമത്
63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്. ആകെ 1008 പോയിന്റുകളാണ് ജില്ല നേടിയത്. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനം കരസ്തമാക്കി. 1003 പോയിന്റുമായി കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
26 വർഷങ്ങൾക്ക് ശേഷമാണ് ജില്ല കലാകിരീടം ചൂടുന്നത്. 1999ലാണ് ജില്ല അവസാനമായി കപ്പുയർത്തിയത്. ഇത് ജില്ലയുടെ അഞ്ചാമത്തെ കിരീടമാണ്. 1996ലും 1994ലും 1970ലുമാണ് തൃശൂർ ജില്ല മുമ്പ് വിജയിച്ചിരുന്നത്.
Next Story