Begin typing your search...

നിരോധിത സംഘടനക്ക് വിവരങ്ങള്‍ ചോര്‍ത്തിയ ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ

നിരോധിത സംഘടനക്ക് വിവരങ്ങള്‍ ചോര്‍ത്തിയ ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിരോധിത സംഘടനകളുമായി അടുപ്പം പുലര്‍ത്തുകയും അവര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും ആരോപിച്ച്‌ ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ.

കോട്ടയം സൈബര്‍ സെല്‍ ഗ്രേഡ് എസ്.ഐ റിജുമോനെയാണ് ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്. ഇയാള്‍ പല രഹസ്യവിവരങ്ങളും നിരോധിക്കപ്പെട്ട സംഘടനക്ക് ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിലാണ് നടപടി.

റിജു ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) നിരീക്ഷണത്തിലാണെന്നും പറയപ്പെടുന്നു.

നിരോധിത സംഘടനയുടെ ചില അംഗങ്ങളെ പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിരീക്ഷിച്ചുവരുകയായിരുന്നു.

അവരുടെ വിശദാംശങ്ങള്‍ ഗ്രേഡ് എസ്.എ ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം.

WEB DESK
Next Story
Share it