Begin typing your search...

ലഹരിക്കടത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

ലഹരിക്കടത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലപ്പുറം താനൂർ പൊലീസ് സ്റ്റേഷനിൽ ലഹരിക്കടത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. തിരുരങ്ങാടി സ്വദേശിയായ സാമി ജിഫ്രി എന്നയാളാണ് മരിച്ചത്. ഇന്നലെ രാത്രി ദേവദർ പാലത്തിനു സമീപത്തു വെച്ചാണ് ജിഫ്രിയുൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ പക്കൽ നിന്നും 18 ​ഗ്രാം എംഡിഎംഎ പിടികൂടിയെന്നും പൊലീസ് പറയുന്നു. പുലർച്ചെ ശാരീരികപ്രശ്നം നേരിട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.സി ബാബുവിനാണ് അന്വേഷണ ചുമതല. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ നടത്തും. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ആളുകൾ ഇവിടേക്ക് എത്തും. സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വൻപ്രതിഷേധമാണ് ഉയരുന്നത്. ക്രൂരമായ കസ്റ്റ‍ഡി മർദ്ദനം നടന്നു എന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. അതോടൊപ്പം തന്നെ ഇയാളുടെ മൃതദേഹം കാണിക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

WEB DESK
Next Story
Share it