Begin typing your search...

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി 15-ന് പോലീസിനു മുന്നിൽ ഹാജരാകും

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി 15-ന് പോലീസിനു മുന്നിൽ ഹാജരാകും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഈ മാസം 15-ന് പോലീസിനു മുന്നിൽ ഹാജരാകും. നവംബർ 18-ന് മുമ്പ് സ്റ്റേഷനിൽ ഹാജരാകണമെന്നു കാണിച്ച് നടക്കാവ് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു.

സിറ്റി പോലീസ് കമ്മിഷണർക്ക് മാധ്യമപ്രവർത്തക നൽകിയ പരാതി പീന്നിട് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. ഐ.പി.സി. 354 എ. പ്രകാരം ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നതിനാണ് കേസെടുത്തത്.

മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെക്കുകയായിരുന്നു. കേസിൽ പരാതിക്കാരിയുടെ മൊഴി പോലീസും മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാർ, അന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ എന്നിവരിൽനിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

WEB DESK
Next Story
Share it