Begin typing your search...

പഞ്ചാബ് ഗവർണറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പരിശോധിക്കാൻ കേരളഗവർണറോട് സുപ്രീംകോടതി

പഞ്ചാബ് ഗവർണറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പരിശോധിക്കാൻ കേരളഗവർണറോട് സുപ്രീംകോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള ഗവർണർക്കെതിരായ ഹർജിയിൽ പഞ്ചാബ് ഗവർണറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പരിശോധിക്കാൻ കേരളഗവർണർക്ക് സുപ്രീംകോടതി നിർദേശം. കേരളത്തിന്റെ ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ ദിവസമാണ് ബില്ലുകൾ തടഞ്ഞുവെച്ചു കൊണ്ട് ഗവർണർക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. നിയമസഭ വീണ്ടും ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്.

ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ നിയമനിർമ്മാണ ഗതിയെ തടസ്സപ്പെടുത്താൻ കഴിയില്ലെന്നും സൂപ്രീം കോടതി നിരീക്ഷിച്ചു. ഈ വിധി ഗവണറോട് വായിക്കണമെന്ന് പറയാൻ രാജ്ഭവൻ സെക്രട്ടറിയോട് കോടതി നിർദേശിച്ചത്. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിന് മുമ്പ് ഈ ഉത്തരവ് വായിച്ച് ഒരു മറുപടി നൽകാൻ അഡ്വക്കറ്റ് ജനറലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവണർക്ക് മൂന്ന് രീതിയിൽ നിയസഭ പാസ്സാക്കിയ ബില്ല് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒന്നെങ്കിൽ ബില്ലിൽ ഒപ്പിടാം, അല്ലെങ്കിൽ പിടിച്ചു വെക്കാം അതുമല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാം. ഇതിൽ പിടിച്ചു വെക്കുക എന്നത് ഒരു വ്യക്തത വരുത്താനാണ് ചെയ്യേണ്ടത്. ഒരു പരിധികകം പിടിച്ചു വെച്ച് നിയമസഭ പാസ്സാക്കുന്ന നിയമങ്ങളെ അട്ടിമറിക്കുന്ന തരത്തിലേക്ക് പ്രവർത്തിക്കാൻ ഗവർണർക്ക് യാതൊരുവിധ അധികാരവുമില്ലെന്നും സുപ്രീം കോടതി ചൂണ്ടകാട്ടി. ഒപ്പിടാതെ നീട്ടി വെക്കുന്നതിൽ നിയമത്തിൽ ഒരു വ്യക്തയുണ്ടായിരുന്നില്ല. നിയമത്തിലെ ഈ അവ്യക്തത നീക്കുന്നതു കൂടിയാണ് സൂപ്രീം കോടതി ഉത്തരവ്.

WEB DESK
Next Story
Share it