Begin typing your search...

എസ്എഫ്‌ഐ നേതാവിനെ ആക്രമിച്ച സംഭവം; മേപ്പാടി കോളേജിലെ 'ട്രാബിയോക്ക്' ഗ്രൂപ്പ് അംഗം അറസ്റ്റിൽ

എസ്എഫ്‌ഐ നേതാവിനെ ആക്രമിച്ച സംഭവം; മേപ്പാടി കോളേജിലെ ട്രാബിയോക്ക് ഗ്രൂപ്പ് അംഗം അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയനാട് മേപ്പാടി പോളിടെക്‌നിക്ക് കോളേജിൽ എസ്എഫ്‌ഐ വനിത നേതിവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി ആദർശാണ് പിടിയിലായത്. അതേസമയം കോളേജിലെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മേപ്പാടി കോളേജിൽ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ട്രാബിയോക്ക് എന്ന കൂട്ടായ്മയിലെ അംഗമാണ് പിടിയിലായ ആദർശ്.

പിടയിലായ പ്രതിക്ക് കോളേജിൽ രാഷ്ട്രീയമുണ്ടായിരുന്നില്ല. എസ്എഫ്‌ഐ വനിതാ നേതാവ് അപർണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ നേരത്തെ ആറ് പേരാണ് അറസ്റ്റിലായത്. ഇതിൽ കോളേജ് യൂണിയൻ അംഗവും കെഎസ്‌യു പ്രവർത്തകനുമായ മുഹമ്മദ് ഫർഹാന് മാത്രമാണ് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നത്. റിമാൻഡിലായ അലൻ ആൻറണി, കിരൺ രാജ്, അതുൽ കെ.ടി, മുഹമ്മദ് ഷിബിലി എന്നിവർ മുൻ എസ്എഫ്‌ഐ പ്രവർത്തകരാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയ രണ്ട് വിദ്യാർത്ഥികളെയാണ് കോളേജ് സസ്‌പെൻറ് ചെയ്തത്.

Ammu
Next Story
Share it