Begin typing your search...

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ യുവാക്കളുടെ ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് കണക്കുകൾ

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ യുവാക്കളുടെ ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് കണക്കുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സെ​പ്റ്റം​ബ​ർ 10, ​ലോ​ക ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധദി​നം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യുവാക്കളുടെ ആത്മഹത്യാനിരക്ക് ഇന്ത്യയിൽ കൂടുതലാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്നു വിദഗ്ധർ പറയുന്നു. ഇ​ന്ത്യ​യി​ലെ കൗ​മാ​ര​പ്രാ​യ​ക്കാ​ർ​ക്കി​ട​യി​ൽ (15-19 വ​യസ്) മ​ര​ണ​ത്തിന്‍റെ നാ​ലാ​മ​ത്തെ പ്ര​ധാ​ന കാ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു. നാ​ഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ (എ​ൻ​സി​ആ​ർ​ബി) ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന കേ​സു​ക​ളി​ൽ 40 ശ​ത​മാ​ന​ത്തി​ലേ​റെ​യും 30 വ​യ​സിനു താ​ഴെ​യു​ള്ള യു​വാ​ക്ക​ളാ​ണ്.

ഇ​ന്ത്യ​യി​ൽ, ആ​ത്മ​ഹ​ത്യ​യി​ലൂ​ടെ മ​രി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ എണ്ണം നി​ർ​ഭാ​ഗ്യ​വ​ശാ​ൽ വ​ള​രെ കൂ​ടു​ത​ലാ​ണ്. ആ​ഗോ​ള ശ​രാ​ശ​രി​യെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വാ​ക്ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം ഇ​ര​ട്ടി​യാ​ണ്. ഇ​ന്ത്യ​യി​ൽ പ്ര​തി​ദി​നം ഏ​ക​ദേ​ശം 160 യു​വാ​ക്ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യുന്നുവെന്ന് ഡൽഹി എ​യിം​സി​ലെ സൈ​ക്യാ​ട്രി പ്രൊ​ഫ. ന​ന്ദ​കു​മാ​ർ പറഞ്ഞു.

സ​മ്മ​ർ​ദ​പൂ​രി​ത​മാ​യ കു​ടും​ബ ചു​റ്റു​പാ​ടു​ക​ൾ, അ​സ്ഥി​ര​മാ​യ വൈ​കാ​രി​ക ആ​രോ​ഗ്യം, ലഹരിവ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം, പ​രാ​ജ​യ​പ്പെ​ട്ട ബ​ന്ധം, സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ള്ള മോ​ശംബ​ന്ധം, ഏ​കാ​ന്ത​ത തുടങ്ങിയവയാണ് ആ​ത്മ​ഹ​ത്യ​യി​ലേക്കു നയിക്കുന്ന പ്രധാനകാരണമെന്നും നന്ദകുമാർ ചൂണ്ടിക്കാണിക്കുന്നു.

2022ൽ 1.71 ​ല​ക്ഷം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്ന് എ​ൻ​സി​ആ​ർ​ബി​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 15-39 ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ ആ​ത്മ​ഹ​ത്യ, ആ​ഗോ​ള​ത​ല​ത്തി​ലും ന​മ്മു​ടെ രാ​ജ്യ​ത്തും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഗു​രു​ത​ര​മാ​യ പൊ​തു​ജ​നാ​രോ​ഗ്യ പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്നാ​ണെന്നു വിദഗ്ധർ പറയുന്നു. മാ​ന​സി​കാ​രോ​ഗ്യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നും ആ​ത്മ​ഹ​ത്യ ത​ട​യു​ന്ന​തി​നു​മാ​യി ദേ​ശീ​യ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി, കി​ര​ൺ ഹെ​ൽ​പ്പ് ലൈ​ൻ തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

WEB DESK
Next Story
Share it