Begin typing your search...

സ്ത്രീകളുടെ വസ്ത്രം സംബന്ധിച്ച് തർക്കമില്ല, സ്ത്രീ സ്വാതന്ത്ര്യത്തെകുറിച്ചുള്ള പരാമർശം വളച്ചൊടിച്ചു; എംവി ഗോവിന്ദൻ

സ്ത്രീകളുടെ വസ്ത്രം സംബന്ധിച്ച് തർക്കമില്ല, സ്ത്രീ സ്വാതന്ത്ര്യത്തെകുറിച്ചുള്ള പരാമർശം വളച്ചൊടിച്ചു; എംവി ഗോവിന്ദൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സ്ത്രീവിരുദ്ധ നിലപാടുകൾ സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത്തരത്തിൽ നിലപാട് സ്വീകരിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തൻറെ പരാമർശം വളച്ചൊടിക്കപ്പെട്ടു. സ്ത്രീ - പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഎം. സ്ത്രികളുടെ വസ്ത്രം സംബന്ധിച്ച് ഞങ്ങൾക്ക് തർക്കമില്ല. ആസൂത്രിതമായി ജാഥക്കതിരെ പ്രചാരണം നടക്കുകയാണ്. സത്യസന്ധമായി കാര്യങ്ങൾ പറയണം.

മാധ്യമങ്ങൾ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാകുന്നു. ബജറ്റിലെ സെസിനെതിരെയുള്ള സമരത്തിൽ മാധ്യമങ്ങൾ വേണ്ടരീതിയിൽ സഹായിച്ചില്ലെന്ന കെ സുധാകരൻറെ പരാമർശം സമരം പരാജയപ്പെട്ടു എന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. കെപിസിസി പ്രസിഡണ്ട് മാധ്യമങ്ങളുടെ സഹായം തേടുന്നു. ഏത് കാലത്താണ് മാധ്യമ്മങ്ങൾ അവരെ സഹായിക്കാതിരുന്നത്. ആർ.എസ്.എസിന്റെ റിക്രൂട്ട്‌മെന്റ് ഏജന്റിനെപ്പോലെയാണ് കെ പി .സി.സി.പ്രസിഡന്റിന്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

Ammu
Next Story
Share it