Begin typing your search...

തിരിച്ചറിയല്‍ രേഖയായി ആധാറും, ഫോട്ടോയും; ശബരിമലയില്‍ കർശനനിയന്ത്രണങ്ങളോടെ സ്‌പോട്ട് ബുക്കിങ്ങിന് ധാരണ

തിരിച്ചറിയല്‍ രേഖയായി ആധാറും, ഫോട്ടോയും; ശബരിമലയില്‍ കർശനനിയന്ത്രണങ്ങളോടെ സ്‌പോട്ട് ബുക്കിങ്ങിന് ധാരണ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീർഥാടകർക്ക് കർശനനിയന്ത്രണങ്ങളോടെ പാസ് നൽകി ദർശനത്തിന് അവസരമൊരുക്കാൻ തീരുമാനം. ദേവസ്വം ബോർഡും പൊലീസും നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയിലെത്തി.

മുൻപ് സ്പോട്ട് ബുക്കിങ്ങിനായി ഇടത്താവളങ്ങൾ ഉൾപ്പടെ കൗണ്ടറുകൾ ഏർപ്പെടുത്തിയിരുന്നു. ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. ഫോട്ടോയും തിരിച്ചറിയിൽ രേഖയായി ആധാറും നിർബന്ധമാക്കും. ഇങ്ങനെ ദർശനത്തിന് അവസരം നൽകുന്നതിന് സ്പോട്ടിങ് ബുക്കിങ് എന്നുതന്നെ പേരിടണമോ എന്ന കാര്യത്തിൽ തീരുമാനമായില്ല.

ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, അംഗങ്ങളായി എം അജിത് കുമാർ, ജി സുന്ദരേശ്വൻ എന്നിവരുമായി എഡിജിപി ശ്രീജിത്ത് ഇന്നലെ ചർച്ച നടത്തി. ചർച്ചയിലെ ധാരണകൾ മുഖ്യമന്ത്രിയെ അറിയിക്കും. സർക്കാരാണ് അന്തിമതീരുമാനം എടുക്കുക. ഇടത്താവളങ്ങളിൽ ഇത്തരത്തിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്നാണ് പൊലിസിന്റെ നിർദേശം. വെർച്വൽ ക്യൂ ഇല്ലാതെ വരുന്ന തീർഥാടകർക്ക് നിലയ്ക്കലിലോ, പമ്പയിലോ പാസ് നൽകി ദർശനത്തിന് കടത്തിവിടാനാണ് ആലോചന. ഫോട്ടോ ഉൾപ്പടെയുള്ള പാസാണ് നൽകുന്നത്

WEB DESK
Next Story
Share it