Begin typing your search...

'അപകടകാരികളായ ആനകളെ നഗരാതിർത്തിയിൽപ്പോലും പ്രവേശിപ്പിക്കരുത്; പൂരത്തിന് പ്രത്യേക ഉത്തരവ്

അപകടകാരികളായ ആനകളെ നഗരാതിർത്തിയിൽപ്പോലും പ്രവേശിപ്പിക്കരുത്; പൂരത്തിന് പ്രത്യേക ഉത്തരവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൃശ്ശൂർ പൂരത്തിനായി പ്രത്യേക ഉത്തരവിറക്കി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മുഹമ്മദ് ഷഫീക്ക്. അപകടകാരികളായ ആനകളെ ഏപ്രിൽ 17 മുതൽ 20 വരെ നഗരാതിർത്തിയിൽപ്പോലും പ്രവേശിപ്പിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. പൂരം സംഘാടകർ, ആനയുടമകൾ, പാപ്പാന്മാർ, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കുള്ളതാണ് പ്രത്യേക ഉത്തരവ്. മുൻ വർഷങ്ങളിലേതുപോലെ ഡ്രോൺ, ഹെലിക്യാം എന്നിവയ്ക്ക് നിരോധനമുണ്ട്.

ഹെലികോപ്റ്റർ, ജിമ്മിജിബ് ക്യാമറ, ലേസർ ഗൺ എന്നിവയ്ക്കും നിരോധനമുണ്ട്. സ്വരാജ് റൗണ്ടിലും ഇവ ഉപയോഗിക്കരുത്. ആനകളുടെയും മറ്റും കാഴ്ചകൾ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ, അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ, ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗവും പൂർണമായും നിരോധിച്ചു. 17 മുതൽ 20 വരെയാണ് നിരോധനം.

ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ പാടില്ല. എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ ഭീഷണിയായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം. അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങളിൽ വെടിക്കെട്ട് കാണാൻ ആളുകളെ പ്രവേശിപ്പിക്കരുത്. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ സംബന്ധിച്ച് കോടതിവിധികളും സർക്കാർ ഉത്തരവുകളും പാലിക്കണം. ഘടകപൂരങ്ങൾ സമയക്രമം പാലിക്കണം.

WEB DESK
Next Story
Share it