Begin typing your search...

'നിയമസഭയിലെ കോറിഡോറിൽ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ല'; സ്പീക്കർ

നിയമസഭയിലെ കോറിഡോറിൽ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ല; സ്പീക്കർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിൻറെ സ്റ്റാഫംഗങ്ങൾക്കും മാധ്യമങ്ങൾക്കും നോട്ടീസ് അയച്ചതിനെ ന്യായികരിച്ച് സ്പീക്കർ എ എൻ ഷംസീർ രംഗത്ത്. നിയമസഭാ മന്ദിരം അതീവ സുരക്ഷാ മേഖലയാണ്.സഭയിലെ കോറിഡോറിൽ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ല. നിയമവിരുദ്ധമായി ആര് ചെയ്താലും ഇതിനെതിരെ നടപടി ഉണ്ടാവും. ചട്ടങ്ങൾ മാധ്യമങ്ങൾക്കും ബാധകമാണ്. മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടെയും സ്റ്റാഫുകൾ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ സംഘർഷത്തിൽ ഏഴ് പ്രതിപക്ഷ എംഎൽഎമാരുടെ സ്റ്റാഫ് അംഗങ്ങൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. സ്പീക്കറുടെ ഓഫിസിന് മുന്നിൽ നിന്ന് സംഘർഷത്തിൻറെ ദൃശ്യം മൊബൈലിൽ പകർത്തിയതിനാണ് നടപടി. അകത്ത് അതീവ സുരക്ഷ മേഖലയിൽ നിന്ന് ദൃശ്യം പകർത്തിയത് ചട്ട വിരുദ്ധമാണെന്നും കാരണം ബോധിപ്പിച്ചില്ലെങ്കിൽ നിയമസഭ ചട്ടപ്രകാരം അച്ചടക്ക നടപടി എടുക്കുമെന്നും വ്യക്തമാക്കിയാണ് മെമ്മോ. പ്രതിപക്ഷ എംഎൽഎമാരായ എം വിൻസന്റ് , ടി സിദ്ദിഖ്, കെകെ രമ, എപി അനിൽകുമാര്, പികെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, എന്നീ എംഎൽഎമാരുടെ പിഎ മാർക്കാണ് മെമ്മോ കിട്ടിയത്.

WEB DESK
Next Story
Share it