Begin typing your search...
സോളാർ പീഡന കേസ്; കെ. സി. വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് അംഗീകരിച്ച് കോടതി
സോളർ പീഡനക്കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് തള്ളണമെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളുകയായിരുന്നു.
മന്ത്രിയായിരുന്ന എ.പി.അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നായിരുന്നു പരാതി. വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും ഒരു തെളിവും സിബിഐയ്ക്ക് കൈമാറിയിരുന്നില്ല. അടൂർ പ്രകാശ് എംപിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ടും കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
Next Story