Begin typing your search...

'വയനാട്ടിൽ ശത്രുക്കൾ ഡൽഹിയിൽ കൂട്ടുകാർ'; രാഹുൽ നിലപാടിൽ വെള്ളം ചേർക്കുന്നുവെന്ന് സ്മൃതി ഇറാനി

വയനാട്ടിൽ ശത്രുക്കൾ ഡൽഹിയിൽ കൂട്ടുകാർ; രാഹുൽ നിലപാടിൽ വെള്ളം ചേർക്കുന്നുവെന്ന് സ്മൃതി ഇറാനി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാഹുൽ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻറെ നാമനിർദേശ പത്രിക സമർപ്പണത്തിനെത്തിയതായിരുന്നു അവർ. ഡൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്. എന്താണിത്? അവരുടെ ഉദ്ദേശ്യം ശരിയല്ല. രാഹുലിൻറെ പ്രാധാനമന്ത്രി സ്ഥാനാർഥിത്വം ഇന്ത്യ മുന്നണിക്ക് സ്വീകാര്യമല്ലേ? രാഹുൽ ഇന്ത്യ മുന്നണിക്ക് സ്വീകാര്യൻ അല്ലെ? ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലല്ലോയെന്ന് അവർ ചോദിച്ചു.

തമിഴ്നാട്ടിൽ സിപിഐ, സിപിഎം, കോൺഗ്രസ്, ലീഗ് എല്ലാരും ഒരുമിച്ച് മത്സരിക്കുന്നു. കേരളത്തിൽ എതിർമുഖത്ത്. ഇവരുടെ കാര്യം ഒന്നും തിരിയുന്നില്ല. മുസ്ലിംലീഗിന്റെ തൃപ്തി നേടാൻ രാഹുൽ ഇവിടെ നിലപാടിൽ വെള്ളം ചേർക്കുന്നു. രാഹുൽ ഗാന്ധിക്ക് അധികാരമോഹമാണ്. കൊളളയടിയാണ് ഇവരുടെ പ്രധാന പരിപാടി. പുൽപള്ളി ബാങ്ക് കൊള്ളയടിച്ചു. ഡിസിസി നേതാവ് ഇപ്പോഴും ജയിലിൽ അല്ലെയെന്നും അവർ ചോദിച്ചു

WEB DESK
Next Story
Share it