Begin typing your search...

വിവാഹ വിപണിയില്‍ ആശങ്ക; വീണ്ടും സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ദ്ധനവ്

വിവാഹ വിപണിയില്‍ ആശങ്ക; വീണ്ടും സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ദ്ധനവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ്. നേരിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ വരെ മാറ്റമില്ലാതെ തുടരുന്നതിനു ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്. പവന് ഇന്ന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്.

വിവാഹ വിപണിയില്‍ സ്വര്‍ണവില ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസം അവസാന വാരം മുതല്‍ വില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. ഒക്ടോബര് 31 നാണു സ്വര്‍ണവില റെക്കോര്‍ഡ് നിരക്കായ 59,640 ത്തിലേക്കെത്തിയത്. ഭൗമ രാഷ്ട്രീയ പ്രശ്‌നനങ്ങള്‍ സ്വര്‍ണവിലയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്ന് 7140 ലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ വര്‍ധിച്ച് 5895 രൂപയായി. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 98 രൂപയാണ്.

ഡിസംബറിലെ സ്വര്‍ണവില ഒറ്റ നോട്ടത്തില്‍

ഡിസംബര്‍ 01 – സ്വര്‍ണ വിലയില്‍ മാറ്റമില്ല, ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 57,200 രൂപ.

ഡിസംബര്‍ 02 – ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ

ഡിസംബര്‍ 03 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു .ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,040 രൂപ

ഡിസംബര്‍ 04 – സ്വര്‍ണ വിലയില്‍ മാറ്റമില്ല .ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,040 രൂപ

ഡിസംബര്‍ 05 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ചു .വിപണി വില 57,120 രൂപ

WEB DESK
Next Story
Share it