Begin typing your search...

സിദ്ധാർഥന്റെ മരണം: സർവകലാശാല ഡീനിനെയും അസി. വാർഡനെയും സസ്പെൻഡ് ചെയ്തു

സിദ്ധാർഥന്റെ മരണം: സർവകലാശാല ഡീനിനെയും അസി. വാർഡനെയും സസ്പെൻഡ് ചെയ്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്പെൻഡ് ചെയ്ത് വൈസ് ചാൻസലർ. കോളജ് ഡീൻ എം.കെ.നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥനും കാരണം കാണിക്കൽ നോട്ടീസിനു നൽകിയ മറുപടി വൈസ് ചാൻസലർ തള്ളിയിരുന്നു.

വിഷയത്തിൽ വീഴ്ച പറ്റിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. ഇരുവരുടെയും വിശദീകരണം വിസി തള്ളി. മരണം അറിഞ്ഞതിനു പിന്നാലെ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഇരുവരും പറയുന്നത്. എന്നാൽ സാധ്യമായതെല്ലാം ചെയ്‌തെന്ന മറുപടി തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റൽ വിദ്യാർഥികളുമായി സംസാരിച്ചെന്നും എം.കെ.നാരായണനും കാന്തനാഥനും മറുപടിയിൽ പറയുന്നുണ്ട്.

WEB DESK
Next Story
Share it