Begin typing your search...

നിലവാരമില്ലാത്ത ഗവര്‍ണര്‍ പേക്കൂത്ത് കാണിക്കുന്നു: എം.ബി രാജേഷ്

നിലവാരമില്ലാത്ത ഗവര്‍ണര്‍ പേക്കൂത്ത് കാണിക്കുന്നു: എം.ബി രാജേഷ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

73 വയസ്സുള്ള ഗവര്‍ണര്‍ പേരക്കുട്ടികളോട് ഏറ്റുമുട്ടുന്നത് പോലെ എസ്‌എഫ്‌ഐക്കാരോട് ഏറ്റുമുട്ടുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. നിലവാരമില്ലാത്ത ഗവര്‍ണര്‍ പേക്കൂത്ത് കാണിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ബിജെപി അധ്യക്ഷന്റെ കാര്യസ്ഥനാണ് ഗവര്‍ണറെന്ന് എംബി രാജേഷ് പറഞ്ഞു. തെരുവില്‍ ഇത് അങ്ങേയറ്റം പരിഹാസ്യമാണെന്നും എംബി രാജേഷ് പറഞ്ഞു.

നിര്‍മ്മല സീതാരാമൻ കേരളത്തെ കുറിച്ചുള്ള അവഗണനയെക്കുറിച്ച്‌ തുറന്നുപറയാൻ കാരണം നവ കേരള സദസ്സാണ്. കടപരിധി വെട്ടിക്കുറച്ചത് കേന്ദ്രം പുനസ്ഥാപിച്ചത് നവ കേരളസദസ് കാരണമാണ്. യുഡിഎഫ് എംപിമാര്‍ എട്ടുകാലി മമ്മൂഞ്ഞമാരാണെന്നും എം ബി രാജേഷ് പറഞ്ഞു.

ഗവണ്‍മെന്റ് സ്പോണ്‍സേര്‍ഡ് സംരക്ഷണത്തിലാണ് ഗവര്‍ണറെന്ന് മന്ത്രി പി. രാജീവും പ്രതികരിച്ചു. സര്‍ക്കാര്‍ ഒരുക്കിയ ബെൻസ് കാറടക്കം അത്യാധുനിക സൗകര്യങ്ങളാണ് ഗവര്‍ണര്‍ക്കുള്ളത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന്റെ കടമ നിര്‍വഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്‌എഫ്‌ഐ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അല്ല ഗവര്‍ണര്‍ക്ക് ചാൻസലര്‍ ചുമതല നല്‍കിയത്. ബിജെപിക്ക് വേണ്ടിയാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രവര്‍ത്തിക്കുന്നത്. സാമാന്യ ബോധമുള്ള ഒരു മനുഷ്യനും ഗവര്‍ണര്‍ ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും രാജീവ് പ്രതികരിച്ചു.

വണ്ടിക്ക് മുന്നില്‍ ചാടുന്ന ആളെ എന്തിനാണ് പിടിച്ചുമാറ്റുന്നതാണ് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ചോദിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി ചാകണമെന്നാണ് സുധാകരൻ ആഗ്രഹിക്കുന്നത്. കേരള വിരുദ്ധ മുന്നണി ആരിഫ് മുഹമ്മദ് ഖാന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

WEB DESK
Next Story
Share it