Begin typing your search...

രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർഥിച്ച് ശോഭന; രാഷ്ട്രീയ പ്രവേശനം നിഷേധിക്കാതെ താരം

രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർഥിച്ച് ശോഭന; രാഷ്ട്രീയ പ്രവേശനം നിഷേധിക്കാതെ താരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേന്ദ്രമന്ത്രിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്.

അതേസമയം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന ചോദ്യം നിഷേധിക്കാതെ ശോഭന. ആദ്യം മലയാളം പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും നടി ശോഭന വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനം നിഷേധിക്കാതെയായിരുന്നു നടിയുടെ മറുപടി. പ്രസംഗിക്കാനും നന്നായി സംസാരിക്കാനും ആദ്യം മലയാളം ശരിക്കൊന്ന് പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും ഇപ്പോൾ തൻറെ കാര്യങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും നടി ശോഭന പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിലെ റോഡ് ഷോയിൽ നടി ശോഭനയും പങ്കെടുക്കും. നാളെ പ്രധാനമന്ത്രിയുടെ പരിപാടിയിലും നടി ശോഭന പങ്കെടുക്കും.

WEB DESK
Next Story
Share it