Begin typing your search...

സംസ്ഥാനത്ത് ജാഗ്രതയോടെ ഷവർമ സ്ക്വാഡ്; ഒന്നരമാസം കൊണ്ട് പരിശോധന നടത്തിയത് 512 ഷവർമ കടകളിൽ: പൂട്ടിച്ചത് 52 കടകൾ

സംസ്ഥാനത്ത്  ജാഗ്രതയോടെ ഷവർമ സ്ക്വാഡ്; ഒന്നരമാസം കൊണ്ട് പരിശോധന നടത്തിയത് 512 ഷവർമ കടകളിൽ: പൂട്ടിച്ചത് 52 കടകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ കർശനമാകുമ്പോൾ ഷവർമ വിൽക്കുന്ന കടകളിൽ പത്തിലൊന്നിനും പൂട്ടുവീഴുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മൺസൂൺ കാല പരിശോധനകളിൽ ഷവർമയ്ക്ക് മാത്രമായി രൂപവൽക്കരിച്ച സ്‌ക്വാട് ഒന്നരമാസം കൊണ്ട് 512 ഷവർമ കടകളിലാണ് പരിശോധന നടത്തിയത്. ഇതിൽ 52 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു ഷവർമ കൃത്യമായി വേവിക്കാത്തതും അണുനശീകരണം നടത്താത്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കുന്നതുമാണ് പ്രധാന പ്രശ്‌നമായി കണ്ടെത്തിയത്.

നൂറിലേറെ സ്ഥാപനങ്ങൾക്ക് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ നോട്ടീസ് നൽകി. ഷവർമ വിൽക്കുന്ന കടകൾ ഏറെയുള്ള എറണാകുളം ജില്ലയിൽ മാത്രം ഏപ്രിൽ മെയ് മാസങ്ങളിലായി 57 കടകളിലാണ് പരിശോധന നടത്തിയത് 19 കടകൾക്ക് നോട്ടീസ് നൽകുകയും ആറെണ്ണം പൂട്ടാൻ ഉത്തരവിടുകയും ചെയ്തു.

രണ്ട് മാസത്തിനുള്ളിൽ 88,500 രൂപയാണ് എറണാകുളം ജില്ലയിലെ ഷവർമ കടകളിൽ നിന്ന് മാത്രം പിഴ ഈടാക്കിയത് സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാനമായ സ്ഥിതി തന്നെയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്.

WEB DESK
Next Story
Share it