Begin typing your search...

'നിയമപ്രകാരം ചില അവകാശങ്ങളുണ്ട്'; ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് ശശി തരൂർ

നിയമപ്രകാരം ചില അവകാശങ്ങളുണ്ട്; ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് ശശി തരൂർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗവർണർക്കെതിരായ പ്രതിഷേധത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ചാൻസലറെന്ന നിലയിൽ നിയമപ്രകാരം ഗവർണർക്ക് ചില അവകാശങ്ങളുണ്ട്. നിയമം മാറ്റുന്നത് വരെ ഗവർണർക്ക് അവകാശങ്ങൾ ഉപയോഗിക്കാം. തർക്കം വന്നാൽ കോടതിയിൽ പോകാം വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്ന് വിളിച്ചത് അദ്ദേഹത്തിന് അങ്ങനെ തോന്നിയത് കൊണ്ടാകാം.

അത് ഗവർണറും എസ്എഫ്‌ഐയും തമ്മിലുള്ള വിഷയമാണ്. പ്രതിഷേധിച്ചവരെ മർദിച്ചുവെന്ന ആരോപണത്തിൽ എല്ലാവരെയും നോക്കുകയാണ് പൊലീസിൻറെ ജോലി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഏജന്റായി പ്രവർത്തിക്കുകയല്ല. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യത്തിനെതിരാണോ?, അവർ കല്ലെറിഞ്ഞോ?. കരിങ്കൊടി കാണിക്കുന്നത് അടിച്ചമർത്താൻ പൊലീസിന് എന്താണ് അവകാശമുള്ളതെന്നും ശശി തരൂർ ചോദിച്ചു

WEB DESK
Next Story
Share it