Begin typing your search...

ഗുജറാത്ത് കലാപം മറക്കണമെന്ന് പറഞ്ഞിട്ടില്ല; ശശി തരൂർ

ഗുജറാത്ത് കലാപം മറക്കണമെന്ന് പറഞ്ഞിട്ടില്ല;  ശശി തരൂർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗുജറാത്ത് കലാപം മറന്ന് മുന്നോട്ട് പോകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. 'ഗുജറാത്ത് കലാപത്തിന്റെ മുറിവുകൾ പൂർണ്ണമായും ഉണങ്ങിയിട്ടില്ല. പക്ഷേ, ഈ വിഷയത്തിൽ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചിരിക്കെ ഇനിയും ഇത് ചർച്ച ചെയ്യുന്നതുകൊണ്ട് നമ്മൾ കാര്യമായൊന്നും നേടാൻ പോകുന്നില്ല. നമ്മുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന മറ്റ് നിരവധി വിഷയങ്ങൾ നിലവിലുണ്ട്', ഒരു ഒൺലൈൻ ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. മതേതര ക്യാമ്പിലുള്ള ചിലരാണ് തന്റെ അഭിപ്രായങ്ങൾ വളച്ചൊടിക്കുന്നതെന്ന് തരൂർ കുറ്റപ്പെടുത്തി.

'എന്റെ ഈ വീക്ഷണത്തോട് പലർക്കും വിയോജിപ്പുണ്ടാവാം. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വർഗീയതയോടുള്ള എന്റെ സമീപനവും ഗുജറാത്ത് കലാപത്തിനിരയാവരോടുള്ള ഐക്യദാർഢ്യവും വളച്ചൊടിക്കാൻ ദോഷൈകദൃക്കുകൾക്ക് മാത്രമേ കഴിയൂ. തങ്ങൾക്കൊപ്പം നിൽക്കുന്നവരെ ഇങ്ങനെ ആക്രമിക്കുന്നതിലൂടെ തങ്ങൾ ഒന്നും നേടുന്നില്ലെന്ന് മതേതര നിരയിൽ നിലയുറപ്പിച്ചിരിക്കുന്നവർ തിരിച്ചറിയണം' തരൂർ പറഞ്ഞു.

ഗുജറാത്ത് വംശഹത്യ കേസ് സുപ്രീംകോടതി തന്നെ തീർപ്പാക്കിയതാണെന്നും, അതുകൊണ്ട് തന്നെ ബിബിസി ഡോക്യുമെന്റിയിലെ ഉള്ളടക്കം വലുതായി ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും പറഞ്ഞതായുള്ള വാർത്ത വിവാദമായ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം.

Ammu
Next Story
Share it