Begin typing your search...

ഷാരോൺ വധക്കേസ്; വിചാരണ ഒക്ടോബർ ഒന്നു മുതൽ

ഷാരോൺ വധക്കേസ്; വിചാരണ ഒക്ടോബർ ഒന്നു മുതൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും. കേസിൽ ഹൈക്കോടതി ജാമ്യത്തിൽ കഴിയുന്ന പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റപത്രം വായിപ്പിച്ച് കേൾപ്പിച്ചത്. അതേസമയം കുറ്റപത്രം വായിച്ചുകേട്ട പ്രതികൾ കുറ്റം നിഷേധിച്ചു.

കേസിലെ ഒന്നാം പ്രതിയും ഷാരോണിന്റെ പെൺസുഹൃത്തുമായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ നായർ എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതികൾ നിലവിൽ ഹൈക്കോടതിയുടെ ജാമ്യത്തിലാണ്. 62 പേജുകളും ആയിരത്തി അഞ്ഞൂറോളം രേഖകളും മറ്റനുബന്ധ തെളിവുകളും ഉൾപ്പെടെയുള്ളതാണ് കുറ്റപത്രം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.ടി.രാശിത്തായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.

കുറ്റപത്രപ്രകാരം കൊലപാതകം (302), കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകൽ (364), വിഷം നൽകി കൊലപ്പെടുത്തൽ (328), തെളിവ് നശിപ്പിക്കൽ (201), കുറ്റം ചെയ്തത് മറച്ചുവെയ്ക്കൽ (203) എന്നീ വകുപ്പുകളാണ് പ്രതികളുടെ പേരിൽ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം വായിച്ചു കേട്ട പ്രതികൾ ഇത് നിഷേധിച്ചു. കേസിൽ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി സിന്ധുവും അമ്മാവൻ നിർമൽകുമാർ നായരും നേരത്തെ ജാമ്യം നേടിയിരുന്നു.

ഒരു വർഷത്തോളം ജയിലിൽ കിടന്ന ശേഷമാണ് ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2022 ഒക്ടോബർ 13-നും 14-നുമായി രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയാണ് ആൺസുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയത് എന്നാണ് കുറ്റപത്രം. കേസ് ഒക്ടോബർ ഒന്നുമുതൽ വിചാരണയ്ക്ക് വെയ്ക്കാൻ ജഡ്ജി എ.എം. ബഷീർ ഉത്തരവിട്ടു.

WEB DESK
Next Story
Share it