Begin typing your search...

ഷാരോൺ രാജിന്റെ കൊലപാതകത്തിൽ കാമുകി ഗ്രീഷ്മ അറസ്റ്റിൽ

ഷാരോൺ രാജിന്റെ കൊലപാതകത്തിൽ കാമുകി ഗ്രീഷ്മ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് സൂചന നൽകി. ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

കസ്റ്റഡിയിലായിരുന്ന ഗ്രീഷ്മ രാവിലെ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ചായിരുന്നു ആത്മഹത്യാശ്രമം. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് റൂറൽ എസ്പി ഡി.ശിൽപ അറിയിച്ചു.

Ammu
Next Story
Share it