Begin typing your search...
'ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതല്ല; ദൗർഭാഗ്യകരമായ കാര്യമാണ് നടന്നത്': എ.ഡി.എം നവീന്‍ ബാബുവിൻ്റെ മരണത്തിൽ കെ.കെ ശൈലജ
കണ്ണൂരിൽ ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബുവിൻ്റെ കുടുംബത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നറിയില്ലെന്ന് കെ.കെ ശൈലജ. അച്ഛൻ തിരിച്ചുവരുമെന്ന് കാത്തിരുന്ന നവീൻ്റെ കുട്ടികൾക്ക് അച്ഛന്റെ മൃതദേഹമാണ് കാണാൻ കഴിഞ്ഞത് എന്നതാണ് സങ്കടകരമായ വസ്തുത. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതല്ല. ദൗർഭാഗ്യകരമായ കാര്യമാണ് നടന്നത്.
സർവീസിന്റെ അവസാന കാലഘട്ടത്തിൽ സ്വന്തം നാട്ടിൽ വന്ന് ജോലി ചെയ്യുക എന്നത് എല്ലാ ഉദ്യോഗസ്ഥരുടെയും അവകാശവും ആഗ്രഹവും കൂടിയാണ്. ഇതൊരു അനുഭവ പാഠമാണ്.
ചിലപ്പോൾ ഭരണത്തിനിടെ ഉദ്യോഗസ്ഥർമാർ പറയുന്നത് പോലെ ചെയ്തിട്ടില്ലെങ്കിൽ കുറച്ച് കടുത്ത രീതിയില്ലെല്ലാം സംസാരിക്കേണ്ടി വരാറുണ്ട്. കുറച്ചുനാൾ കഴിഞ്ഞ് അതൊക്കെ മറന്ന് ഒരുമിച്ച് പ്രവർത്തിക്കുകയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചെയ്തിട്ടുള്ളത്. അതാണ് അനുഭവമെന്നും അവർ പറഞ്ഞു.
Next Story