Begin typing your search...

ഞാനൊരു സാധാരണ പാര്‍ട്ടിപ്രവര്‍ത്തകന്‍; എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടികള്‍ നല്‍കും: ഷാഫി പറമ്പില്‍

ഞാനൊരു സാധാരണ പാര്‍ട്ടിപ്രവര്‍ത്തകന്‍; എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടികള്‍ നല്‍കും: ഷാഫി പറമ്പില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് യു.ഡി.എഫ്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍ എം.പി. ഞാന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ്, മുഴുവന്‍ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശക്തിയൊന്നും തനിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടികള്‍ നല്‍കുമെന്നാണ് ഷാഫി പറമ്പില്‍ അറിയിച്ചിരിക്കുന്നത്. ഈ പറയുന്നത്ര ശക്തിയൊന്നും എനിക്കില്ല, ഞാന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനും പാര്‍ട്ടി തന്ന അവസരിങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരാളും മാത്രമാണ്. കൂടുതല്‍ കാര്യങ്ങള്‍ നവംബര്‍ 13-ന് ശേഷം പറയാമെന്നാണ് ഷാഫി പറമ്പില്‍ അറിയിച്ചിരിക്കുന്നത്.

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രിയബന്ധത്തിന് മറുപടി പറയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള ഏറ്റവും നല്ലമാര്‍ഗം യു.ഡി.എഫിന് മികച്ച വിജയം നല്‍കുകയെന്നതാണ്. അതാണ് ഏറ്റവും നല്ല രാഷ്ട്രീയ സന്ദേശവും. അത് നല്‍കാന്‍ പാലക്കാട് മണ്ഡലത്തിലെ ജനങ്ങള്‍ തയാറെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടുത്തെ രണ്ട് ഭരണസംവിധാനങ്ങളും പരാജയപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഭരണകൂടങ്ങളുടെ നയങ്ങളോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ജനങ്ങളാണ് തിരുമാനിച്ചിരിക്കുന്നത് സി.പി.എമ്മിനേയും ബി.ജെ.പിയേയും പരാജയപ്പെടുത്താന്‍. പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥി കോണ്‍ഗ്രസിനെ ബാധിക്കില്ല. ആരാണ് നല്ല സ്ഥാനാര്‍ഥിയെന്നും ആരാണ് ബി.ജെ.പിയോട് പോരാടുന്നതെന്നും ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും ഷാഫി പറഞ്ഞു.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി ഇപ്പോള്‍ പറയുന്നില്ല. മറുപടി ഇല്ലാത്തത് കൊണ്ടല്ല. പാലക്കാട്ടെ പാര്‍ട്ടിയും നിയോജക മണ്ഡലത്തിലെ ജനങ്ങളും എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നതെന്ന് ഞങ്ങള്‍ കാണ്ടുകൊണ്ടിരിക്കുകയാണ്. അതാണ് ഏറ്റവും പ്രധാനം. ഞങ്ങളുടെ ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ജയത്തിലേക്ക് കാര്യങ്ങള്‍ എത്തും. ആരോപണങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി 13-നും 23-നും ആയിരിക്കും അതുകഴിഞ്ഞ് പറയാമെന്ന് ഷാഫി പറഞ്ഞു.

WEB DESK
Next Story
Share it