Begin typing your search...

'വാർത്താസമ്മേളനം വിളിച്ച് മാപ്പ് മാപ്പ് പറയണം, ഇല്ലെങ്കിൽ നിയമ നടപടി'; കെ കെ ശൈലജയ്ക്ക് വക്കീൽ നോട്ടീസുമായി ഷാഫി

വാർത്താസമ്മേളനം വിളിച്ച് മാപ്പ് മാപ്പ് പറയണം, ഇല്ലെങ്കിൽ നിയമ നടപടി; കെ കെ ശൈലജയ്ക്ക് വക്കീൽ നോട്ടീസുമായി ഷാഫി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻറെ വക്കീൽ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞു. കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് ഷാഫി പറമ്പിലിന് നേരെ ഉയർന്നിരുന്നത്. തനിക്കെതിരായി മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നൽകിയിരുന്നു. തുടർന്ന് ഇത് അശ്ലീല വീഡിയോ ആണെന്ന് വരെയുള്ള പ്രചാരണങ്ങൾ പലയിടങ്ങളിൽ നിന്നുമായി വന്നു.

എന്നാൽ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ല, മുഖം വെട്ടിയൊട്ടിച്ച് വികൃതമാക്കിയ പോസ്റ്ററിനെ കുറിച്ചാണ് പറഞ്ഞതെന്നും ശൈലജ വ്യക്തമാക്കിയതോടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മാപ്പ് പറയണമെന്ന നിലപാടിലേക്ക് ഷാഫി എത്തുകയായിരുന്നു.

WEB DESK
Next Story
Share it