Begin typing your search...

SFIO അന്വേഷണം ; KSIDCയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് മന്ത്രി പി.രാജീവ്

SFIO അന്വേഷണം ; KSIDCയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് മന്ത്രി പി.രാജീവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

SFIO അന്വേഷണം, KSIDCയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് മന്ത്രി പി രാജീവ്. KSIDC യിൽ ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെ. SFIO അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത് സംരംഭക താത്പര്യം മുൻനിർത്തിയാണ്. ബാങ്കിൽ നിന്ന് വായ്പയെടുത്താണ് KSIDC സംരംഭങ്ങൾക്ക് നൽകുന്നത്. ഏത് രേഖയും KSIDC നൽകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

ഈ വർഷം 25 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് മന്ത്രിസഭായോഗം അനുമതി നൽകി. ഇത്തരം സ്ഥാപനങ്ങളിൽ ഫുൾടൈം ഇന്റേൺഷിപ്പ് നൽകും. ഉന്നത വിദ്യാഭ്യാസ മേഖലയും വ്യവസായങ്ങളുമായി സഹകരണം. അതിനായാണ് ക്യാമ്പസ്‌ വ്യവസായ പാർക്ക് സ്ഥാപിക്കുന്നത്.

ഇതിനായി 1.5 കോടി സർക്കാർ നൽകും. 70 സ്ഥാപനങ്ങൾ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് എൻഒസി നൽകേണ്ടതുണ്ട്. അതോടൊപ്പം കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ വലിയ ഉയർച്ചയായിരിക്കും ഉണ്ടാവുക. ഇന്ത്യയിൽ ഏറ്റവുമധികം പി എസ് സി നിയമനങ്ങൾ നടക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

WEB DESK
Next Story
Share it