Begin typing your search...
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ജാമ്യം വീണ്ടും റദ്ദാക്കി
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ജാമ്യം എറണാകുളം സിജെഎം കോടതി റദ്ദാക്കി. അഭിഭാഷകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ലഭിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫിസിലെത്തി ഒപ്പിടണമെന്നതടക്കമുളള ജാമ്യവ്യവസ്ഥകളാണ് ആർഷോ ലംഘിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 10നാണ് ഒന്നര മാസത്തോളം നീണ്ട ജയിൽവാസത്തിന് ശേഷം ആർഷോയ്ക്ക് ജാമ്യം ലഭിച്ചത്.
Next Story