Begin typing your search...

7 വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊന്ന് സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ

7 വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊന്ന് സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവായ ഷാൻ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ സുനിൽകുമാറിനാണ് (50) വധശിക്ഷ വിധിച്ചത്. ഇടുക്കി അതിവേഗ പോക്‌സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. നാല് കേസുകളിലായി 104 വർഷം തടവും കോടതി വിധിച്ചു.

ആമകണ്ടം വടക്കേതാഴെ റിയാസിന്റെയും സഫിയയുടെയും മകൻ അബ്ദുൾ ഫത്താഹ് റെയ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഹാ‌നാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2021 ഒക്ടോബര് 3ന് പുലർച്ചെ 3 മണിക്കായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്നായിരുന്നു അക്രമം. സഫിയയുടെ സഹോദരി ഷൈലയുടെ ഭർത്താവ് സുനിൽകുമാർ.

സഫിയയും ഷൈലയും അമ്മ സൈനബയും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. അതിർത്തിത്തർക്കവും കുടുംബ വഴക്കുമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സഫിയയുടെ ഭർത്താവ് റിയാസ് വേർപിരിഞ്ഞ് മൂന്നാറിലാണു താമസം. ഇതിനിടെ സുനിൽ കുമാറും ഷൈലയും തമ്മിൽ വഴക്കുണ്ടായി. മധ്യസ്ഥതയ്ക്കൊടുവിൽ ഇവർ വേർപിരിഞ്ഞു താമസിക്കാൻ തീരുമാനിച്ചു. ഇതിനു കാരണക്കാർ സഫിയയും സൈനബയുമാണെന്നു സുനിൽ കുമാർ വിശ്വസിച്ചിരുന്നു.

അടിമാലി അമ്പഴച്ചാലി‍ൽ വാടകയ്ക്ക് താമസിച്ചിരുന്ന ഷാൻ രാത്രി 3 മണിയോടെ ചുറ്റികയുമായി സഫിയയുടെ വീട്ടിലെത്തി അടുക്കള വാതിൽ തകർത്ത് അകത്തു കടന്നു. ആദ്യം സഫിയയെ ചുറ്റിക കൊണ്ടടിച്ചു. തുടർന്നു ഫത്താഹിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അവിടെ നിന്നിറങ്ങി സൈനബയുടെ വീട്ടിലെത്തി. സഫിയയുടെ 15 ‍വസ്സുള്ള മകളും അവിടെ ഉണ്ടായിരുന്നു.

സൈനബയെയും ചുറ്റിക കൊണ്ട് അടിച്ച ശേഷം മകളെ വലിച്ചിഴച്ചു സൈനബയുടെ വീട്ടിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചു. ഏലത്തോട്ടത്തിലൂടെ വലിച്ചിഴച്ച് ഷൈലയുടെ വീട്ടിൽ എത്തിക്കുന്നതിനിടെ കുതറിയോടി രക്ഷപ്പെടുകയായിരുന്നു എന്ന് മകൾ പൊലീസിനോട് പറഞ്ഞു. പുലർച്ചെ 6 വരെ ഭയന്നു വിറച്ച് ഏലത്തോട്ടത്തിൽ ഇരുന്ന പെൺകുട്ടി അയൽവാസിയുടെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.

WEB DESK
Next Story
Share it