Begin typing your search...

തൃശൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; 7പേർക്ക് പരിക്ക്, നാലു പേരുടെ നില ​ഗുരുതരം

തൃശൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു;  7പേർക്ക് പരിക്ക്, നാലു പേരുടെ നില ​ഗുരുതരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൃശൂർ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. തളിക്കുളം ഹൈസ്‌കൂളിന് സമീപം ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്.

തിരുവനന്തപുരം സ്വദേശികളായ 7 പേർക്കാണ് പരിക്കേറ്റത്. മോനിഷ്(19), മോളി (50), അഖിൽ ( 25 ), ആദർശ് (26), രാധാകൃഷ്ണൻ( 31), ഹർഷ ( 25), അക്ഷിമ (20) എന്നിവർക്കാണ് പരിക്കേറ്റത്. 4 പേർക്ക് സാരമായി പരിക്കേറ്റു.

WEB DESK
Next Story
Share it