Begin typing your search...

മുതിർന്ന മാധ്യമപ്രവർത്തകൻ ജി. ശേഖരൻ നായർ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ജി. ശേഖരൻ നായർ അന്തരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുതിർന്ന മാധ്യമപ്രവർത്തകൻ ജി. ശേഖരൻ നായർ (75) അന്തരിച്ചു. മാതൃഭൂമി ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആകാശവാണി വാർത്താവിഭാഗത്തിൽ പ്രവർത്തിച്ച ശേഷം 1980-ൽ മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായി. മൂന്നുതവണ സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് ലഭിച്ചിട്ടുണ്ട്. പൊന്നറ ശ്രീധർ മൊമ്മോറിയൽ അവാർഡ്, പട്ടംതാണുപിള്ള ട്രസ്റ്റ് അവാർഡ്, പി. ഭാസ്‌കരൻ േെമമ്മാറിയൽ അവാർഡ്, ചട്ടമ്പിസ്വാമി സ്മാരക അവാർഡ്, മലബാർ ചേംബർ ഓഫ് കോമേഴ്സ് അവാർഡ്, വി.കെ. കൃഷ്ണമേനോൻ സ്മാരകസമിതി അവാർഡ്, ചലഞ്ച് മെമ്മോറിയൽ അവാർഡ്, അടൂർഭാസി കൾച്ചറൽ സൊസൈറ്റി അവാർഡ്, ഷാർജ മലയാളി അസോസിയേഷൻ അവാർഡ്, റോട്ടറിക്ലബ് അവാർഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ഫ്രാൻസ്, ചൈന, യു.എസ്, റഷ്യ, ബ്രിട്ടൻ, ജർമനി തുടങ്ങി 30-ഓളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 1999-ൽ കൊളംബോയിൽ നടന്ന സാർക്ക് ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയോടൊപ്പം പോയ മാധ്യമസംഘത്തിൽ അംഗമായിരുന്നു. രണ്ടുതവണ ശ്രീലങ്ക സന്ദർശിച്ച് ആഭ്യന്തരയുദ്ധം റിപ്പോർട്ട് ചെയ്തു. ഭാര്യ- രാധാമണി അമ്മ.

Ammu
Next Story
Share it